ഉരുൾപൊട്ടലിൽ തകർന്നു പോയ വയനാടിൻ്റെ പുനർനിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദുമ ഗ്രാമപഞ്ചായത്ത് 10 ലക്ഷം നൽകും. 02-08-2024 ന് ചേർന്ന ഭരണസമിതി യോഗത്തിൻ്റെതാണ് തീരുമാനം . ഇതിന് പുറമേ ജനപ്രതിനിധികളും ജീവനക്കാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും. ജനങ്ങളെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പ്രേരിപ്പിക്കുന്നതിന് വാർഡ് തലത്തിൽ ജനകീയ കമ്മറ്റി രൂപീകരിച്ച് വിപുലമായ പ്രചാരണം നടത്താനും തീരുമാനിച്ചു