The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ലോകസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് മൊഞ്ചത്തിമാർ മൈലാഞ്ചിയിട്ടു

ലോകസഭ തിരഞ്ഞെടുപ്പ് 2024ന്റെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വീപിൻ്റെ നേതൃത്വത്തിൽ ജില്ലാതല മൈലാഞ്ചിയിടൽ മൽസരം നടത്തി. കളക്ടറേറ്റ് കോൺഫറസ് ഹാളിൽ നടന്ന മൽസരത്തിൽ വിവിധ പഞ്ചായത്തുക്കളിൽ നിന്നും 17 ടീമുകൾ പങ്കെടുത്തു. അസിസ്റ്റന്റ് കളക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു. സ്വീപ് നോഡൽ ഓഫീസർ ടി ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മൽസര വിജയികൾക്കുള്ള സമ്മാനദാനം ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.അഖിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ ഇലക്ഷൻ ജൂനിയർ സൂപ്രണ്ട് ജി കെ സുരേഷ് ബാബു എന്നിവർ നിർവഹിച്ചു. കുടുംബശ്രീ എ ഡി എം സി സി.എച്ച് ഇക്ബാൽ, ജില്ല പ്രോഗ്രാം മാനേജർമാരായ എം.രേഷ്‌മ, ഇ.ഷിബി, പി. രത്നേഷ്, യദുരാജ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ചെങ്കള പഞ്ചായത്തിലെ ഖദീജത്ത് സുഹൈല, സൈനബ അഹമ്മദ് എന്നിവർ ഒന്നാം സ്ഥാനവും മഷ്റൂഫ, ഹാജിറ രണ്ടാം സ്ഥാനവും കുമ്പള പഞ്ചായത്തിലെ ഹഫീഫ, ഇഫ എന്നിവർ മൂന്നാം സ്ഥാനവും നേടി.

Read Previous

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Read Next

ജനകീയനും ധീരനുമായ പിണറായി വിജയനെ എല്ലാവരും പിന്തുണക്കണം പ്രൊഫ. മുഹമ്മദ്‌ സുലൈമാൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!