ഡൽഹി: മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിങിനും കോൺഗ്രസ് നേതാവ് നരസിംഹ റാവുവിനും ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥനും രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്‌സി’ലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു പേർക്കും മരണാനന്തര ബഹുമതിയായാണ് വിശിഷ്ടപദവി സമ്മാനിച്ചത്.ഇതോടെ ഇക്കുറി ആകെ അഞ്ചു പേർക്ക് ഭാരതരത്‌ന പ്രഖ്യാപിച്ചു. ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവും പിന്നാക്കസംവരണത്തിന്റെ ആദ്യപ്രയോക്താവുമായ ര്‍പ്പൂരി ഠാക്കൂറിനും മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാക്കളിലൊരാളായ എല്‍.കെ.അദ്വാനിക്കും നേരത്തെ ഭാരത രത്‌ന സമ്മാനിച്ചത്.
ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായ ചരൺ സിങ് കര്‍ഷകര്‍ക്ക് വേണ്ടി രാഷ്ട്രീയമായ ഇടപെടല്‍ നടത്തിയ നേതാവാണ്. കാർഷിക പ്രതിസന്ധിയും രാജ്യത്തിന്റെ പട്ടിണിയും അകറ്റുന്നതിന് കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ശാസ്ത്രജ്ഞനാണ് എം എസ് സ്വാമിനാഥൻ. ഭാരതരത്ന ലഭിക്കുന്ന ആദ്യ മലയാളി കൂടിയാണ് അദ്ദേഹം. ഇന്ത്യയുടെ ഒമ്പതാം പ്രധാനമന്ത്രിയായ നരസിംഹ റാവുവാണ് രാജ്യത്ത് നവലിബറൽ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് മുൻകൈ എടുത്തത്.