മാത്തിൽ വടശ്ശേരിമുക്കിലെ പൂട്ടിയിട്ട വീട്ടില്‍ പട്ടാപ്പകല്‍ മോഷണം ഓട്ടോ ടാക്സി ഡ്രൈവറ് കെ.സതീശന്റെ (51) വീട്ടിൽ നിന്നും നാലേകാൽ പവന്റെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇന്നലെ രാവിലെ 11.30 മണിക്കും ഒന്നേമുക്കാലിനുമിടയിലാണ് സംഭവം.
രാവിലെ ഓട്ടോയുമായി സതീശന്‍ ജോലിക്കായി പോയിരുന്നു. സതീശന്റെ ഭാര്യ മകളേയും കൂട്ടി പയ്യന്നൂരിലേക്കും പോയിരുന്നു. വീടുപൂട്ടി താക്കോല്‍ പതിവുപൊലെ വരാന്തയിലെ ചവിട്ടിയുടെ അടിയില്‍ സൂക്ഷിച്ചാണ് അമ്മയും മകളും വീട്ടിൽ നിന്നും പോയത്. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പരാതിക്കാരൻ വീട്ടിലെത്തിയപ്പോള്‍ ചവിട്ടിക്കടിയില്‍ വെക്കാറുള്ള താക്കോല്‍ വാതിലിനരികില്‍ കിടക്കുന്നതാണ് കണ്ടത്. പരിശോധിച്ചപ്പോൾ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന താലിമാല, വള, കൈച്ചെയിന്‍, മൂന്ന് മോതിരങ്ങള്‍ എന്നിവ ഉൾപ്പെടെ നാലേകാൽ പവൻ മോഷണം പോയിരുന്നു. തുടർന്ന് പെരിങ്ങോം പോലീസിൽ പരാതി നൽകി. സമീപത്തെ വീടുകളിലെ നിരീക്ഷണ കാമറദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ട് നാടോടി സ്ത്രീകളുടെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. തുടര്‍ന്ന് മാത്തിലില്‍നിന്നും പിടികൂടിയ നാടോടി സ്ത്രീകളെ പോലീസ് വിശദമായി ചോദ്യം ചെയ്തിട്ടും സ്വർണ്ണാഭരണങ്ങൾ കണ്ടെത്താനായില്ല.