പയ്യന്നൂർ: ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ഭർതൃ വീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും മാതാവും അറസ്റ്റിൽ. എസ്.ബി ഐ. മാടായി കോഴിബസാർ ശാഖയിലെ ജീവനക്കാരിയും അടുത്തില സ്വദേശിനിയുമായ ടി.കെ.ദിവ്യ (37) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭർത്താവ് പഴയങ്ങാടി അടുത്തിലയിലെ ഉണ്ണികൃഷ്ണൻ, മാതാവ് പത്മാവതി എന്നിവരെ പയ്യന്നൂർ ഡിവൈ.എസ്.പി. എ.ഉമേഷ് അറസ്റ്റു ചെയ്തത്.
ഗാർഹീക പീഡനം ,ജാതി അധിക്ഷേപം എന്നിവയെ തുടർന്നാണ് ഇക്കഴിഞ്ഞ ജനുവരി 25ന് ടി. കെ.ദിവ്യ അടുത്തിലയിലെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചത്. ഒരു വർഷം മുമ്പാണ് അടുത്തിലയിലെ ഉണ്ണികൃഷ്ണനുമായി യുവതിയുടെ വിവാഹം നടന്നത്. യുവതിയുടെ രണ്ടാം വിവാഹമാണിത്. അടുത്തിലയിലെ എം ശങ്കരൻ -വിജയലക്ഷി ദമ്പതികളുടെ മകളാണ്. മകൾ:നവതേജ.
ഭർതൃഗൃഹത്തിൽ കൊടിയ പീഡനം അനുഭവിച്ചതായി യുവതി വാട്സാപ്പിൽ സുഹൃത്തിന് സന്ദേശം അയച്ചിരുന്നു.ഇതാണ് അന്വേഷണത്തിൽ വഴിതിരിവായത്.