The Times of North

Breaking News!

ഉമ്മൻചാണ്ടി മെമ്മോറിയൽ സോഷ്യൽ സർവീസ് ഗ്ലോബൽ സെന്റർ നിലവിൽ വന്നു.   ★  കണ്ടോത്ത് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു   ★  സീനിയർ ജേണലിസ്റ്റ്സ് ദേശീയസമ്മേളനം വിളംബരം നടത്തി   ★  ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽകരണത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.   ★  കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്   ★  നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു   ★  മാളവികക്കും നിധീഷിനും കക്കാട്ട് പ്രവാസി അസോസിയേഷന്റെ ആദരവ്   ★  സ്കൂൾ സമയമാറ്റം; ‘എതിർപ്പുള്ളവരുമായി ചർച്ച നടത്തും’; മന്ത്രി വി ശിവൻകുട്ടി   ★  സംസ്ഥാനത്ത് ശക്തമായ മഴ തുടരും; കാസർകോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  അഡ്വക്കേറ്റ് പി.കെ.ഷബീറിനെ അനുമോദിച്ചു

ബാങ്ക് ഉദ്യോഗസ്ഥയുടെ മരണം: ഭർത്താവും മാതാവും അറസ്റ്റിൽ

പയ്യന്നൂർ: ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ഭർതൃ വീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും മാതാവും അറസ്റ്റിൽ.  എസ്.ബി ഐ. മാടായി കോഴിബസാർ ശാഖയിലെ ജീവനക്കാരിയും അടുത്തില സ്വദേശിനിയുമായ ടി.കെ.ദിവ്യ (37) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭർത്താവ് പഴയങ്ങാടി അടുത്തിലയിലെ ഉണ്ണികൃഷ്ണൻ, മാതാവ് പത്മാവതി എന്നിവരെ പയ്യന്നൂർ ഡിവൈ.എസ്.പി. എ.ഉമേഷ് അറസ്റ്റു ചെയ്തത്.

ഗാർഹീക പീഡനം ,ജാതി അധിക്ഷേപം എന്നിവയെ തുടർന്നാണ് ഇക്കഴിഞ്ഞ ജനുവരി 25ന് ടി. കെ.ദിവ്യ അടുത്തിലയിലെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചത്. ഒരു വർഷം മുമ്പാണ് അടുത്തിലയിലെ ഉണ്ണികൃഷ്ണനുമായി യുവതിയുടെ വിവാഹം നടന്നത്. യുവതിയുടെ രണ്ടാം വിവാഹമാണിത്. അടുത്തിലയിലെ എം ശങ്കരൻ -വിജയലക്ഷി ദമ്പതികളുടെ മകളാണ്. മകൾ:നവതേജ.

ഭർതൃഗൃഹത്തിൽ കൊടിയ പീഡനം അനുഭവിച്ചതായി യുവതി വാട്സാപ്പിൽ സുഹൃത്തിന് സന്ദേശം അയച്ചിരുന്നു.ഇതാണ് അന്വേഷണത്തിൽ വഴിതിരിവായത്.

Read Previous

കാട്ടാന ചുഴറ്റി എറിഞ്ഞ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

Read Next

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട്ടിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73