The Times of North

Breaking News!

മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി 12 ലക്ഷം രൂപ തട്ടിയതായി കേസ്   ★  ബാലന്‍ കെ. നായരുടെ മകൻ നടൻ മേഘനാഥൻ അന്തരിച്ചു   ★  നാസ്ക ഇരുപതാം വാർഷികം ഡിസംബർ 1ന് 4മണിക്ക് ദുബായിയിൽ   ★  കേരളത്തിന് അഭിമാനമായി നെഹ്റു കോളേജിലെ നന്ദകിഷോർ   ★  ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കുമ്പളയിൽ

ചരിത്രം കുറിച്ച് മനുഷ്യചങ്ങല

കേന്ദ്ര അവഗണനക്കെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രതിഷേധേ ചങ്ങല തീർത്തു. . കാസർകോട്‌ റെയിൽവേ സ്റ്റേഷനു മുന്നിൽനിന്നുമുതൽ തിരുവനന്തപുരത്ത്‌ രാജ്‌ഭവൻവരെയുള്ള 651 കിലോമീറ്റർ ദൂരത്തിൽ ലക്ഷങ്ങളാണ് ഡിവെെഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധച്ചങ്ങല തീർത്തത്.
കാസർകോട്ട്‌ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത്‌  ഡിവെെഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം എംപി  ആദ്യ കണ്ണിയായപ്പോൾ രാജ്‌ഭവനുമുന്നിൽ ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ്‌ ഇ പി ജയരാജൻ അവസാന കണ്ണിയായി. 
വൈകീട്ട് നാലരയ്ക്ക് തന്നെ ട്രയൽച്ചങ്ങല തീർത്തു. അഞ്ചിന് മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ എടുത്തു. അഖിലേന്ത്യ, സംസ്ഥാന നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കാളികളായി. ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തിയാണ്‌ സമരം. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ്‌ മനുഷ്യച്ചങ്ങല.

പത്തു ലക്ഷത്തിലധികം യുവജനങ്ങൾ അണിനിരക്കുന്ന ചങ്ങലയിൽ കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും സമൂഹത്തിന്റെ നാനാ തുറകളിലുമുള്ളവർ പങ്കാളികളായി.

Read Previous

കൗതുകമുണർത്തി സെന്റ് ആൻസ് എ. യു .പി സ്കൂളിലെ ശാസ്ത്രോത്സവം

Read Next

ഇവിസി നിലേശ്വരം അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73