
ലഹരിഉപയോഗത്തിനെതിരെ യുവജനങ്ങൾ ഒറ്റെക്കെട്ടായി രംഗത്തിറങ്ങണമെന്ന് കേരള യൂത്ത് ഫ്രണ്ട് (ബി) സംസ്ഥാനകമ്മിറ്റി ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന കമ്മിറ്റിയോഗത്തിൽ കേരള യൂത്ത് ഫ്രണ്ട് ബ്രി) സംസ്ഥാന ഉപാധ്യക്ഷൻ മാക്സ് മിലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സാം രാജൻ, ബി നിബുദാസ്, സൈലസ് മണലേൽ, സന്തോഷ് മാവുങ്കാൽ, സുധീഷ് പഴനിലത്ത്, അനിൽ മാനന്തവാടി, ഡെന്നീസ്, സിബി ഇടുക്കി, സുമിത്ത്, രാജേഷ് കൊല്ലം തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു ജി നായർ സ്വാഗതവും, ഷമീർ കൂടത്തായി നന്ദിയും പറഞ്ഞു.