കാസർകോട്:മാരക മയക്കുമരനായ എംഡി എം എയുമായി യുവാവിനെ കാസർഗോഡ് ടൗൺ എസ്ഐ എൻ അൻസാറും സംഘവും അറസ്റ്റ് ചെയ്തു. അടുക്കത്ത് അർജാൽ ഹൗസിൽ സതീഷിന്റെ മകൻ മനോജ് (24)നെ ആണ് അറസ്റ്റ് ചെയ്തത്.അടുക്കത്ത് വയൽ ഗുഡ് ഡേ ടെമ്പിൾ റോഡ് ജംഗ്ഷനിൽ സംശയകരമായി കാണപ്പെട്ട മനോജിനെ പരിശോധിച്ചപ്പോഴാണ് 0.10 ഗ്രാം എംഡി എം എ കണ്ടെടുത്തത്.