
വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ ഹൊസ്ദുർഗ് എക്സൈസ് അധികൃതർ പിടികൂടി.കള്ളാർ ഒക്ലാവിലെ ഇബ്രാഹിമിന്റെ മകൻ സുബൈറി (22) നെയാണ്
ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.വി.പ്രസന്നകുമാറും സംഘവും അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്നും 8ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി.കെ. ബാബു ,കെ ബാലകൃഷ്ണൻ , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി.കെ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർ മനോജ് പി, എന്നിവരുമുണ്ടായിരുന്നു.