The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സ്കൂട്ടറിൽ കടത്തിയ 275കുപ്പി മാഹി മദ്യവുമായ് യുവാവ് പിടിയിൽ

ലോക്സഭ ഇലക്ഷൻ്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 275 കുപ്പി മാഹി മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. എരമം കുറ്റൂർ  മടക്കാംപൊയിലിലെ പി.നന്ദു (28) വിനെയാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ.ഷിജിൽകുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

പെരിങ്ങോം ഉമ്മറപ്പൊയിൽ ഭാഗത്ത്‌ നടത്തിയ വാഹന പരിശോധനയ്ക്കിടയാണ് വിൽപ്പനക്കായി സ്‌കൂട്ടിയിൽ കടത്തുകയായിരുന്ന 50 കുപ്പി മാഹി മദ്യവുമായി പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്തു. കൂടുതൽഅന്വേഷണത്തിൽ മലയോര മേഖലയിലെ മാഹി മദ്യത്തിൻ്റെ ചില്ലറ, മൊത്ത വിൽപനക്കാരനായ ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഭൂമിക്കടിയിൽ രഹസ്യ അറയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 225 കുപ്പി മാഹി മദ്യവും കണ്ടെടുത്തു.

റെയ്ഡിൽപ്രിവൻ്റീവ് ഓഫീസർ കെ .കെ.രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീകാന്ത്. ടി.വി, സനേഷ്.പി. വി, പി.സൂരജ്, എക്സൈസ് ഡ്രൈവർ അജിത്ത്.പി.വി എന്നിവരും ഉണ്ടായിരുന്നു.

Read Previous

വിസ വാഗ്ദാനം നൽകി അര ലക്ഷം തട്ടിയ അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

Read Next

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!