കുടുംബ കലഹത്തെ തുടർന്ന് പടിയൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പടിയൂർ ചാളംവയൽ കോളനിയിലെ സജീവൻ ആണ് തന്റെ ജ്യേഷ്ഠൻ രാജീവനെ (40) കത്തികൊണ്ട് കുത്തിക്കൊന്നത്. തിങ്കളാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം.
മദ്യ ലഹരിയിലായിരുന്ന സജീവൻ വീട്ടിൽ മത്സ്യം മുറിച്ചുകൊണ്ടിരിക്കുകയായിരുന്ന രാജീവനെ കത്തിയെടുത്തു കുത്തുകയായിരുന്നു. നെഞ്ചത്ത് സാരമായി കുത്തേറ്റ സജീവൻ തളർന്നു വീഴുകയായിരുന്നു. ഉടനെ കോളനി വാസികളും നാട്ടുകാരും ചേർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.