കാസർകോട്:ബ്യൂട്ടിപാർലറിലേക്കാണെന്നും പറഞ്ഞു വീട്ടിൽനിന്നും പോയ യുവതിയെ കാണാതായി. പടന്ന എടച്ചാക്കൈയിലെ ഇടക്കാക്കയിലെ 19 കാരിയെയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം രാവിലെയാണ് യുവതി വീട്ടിൽ നിന്നും ഇറങ്ങിയത് പിന്നീട് കാണാതാവുകയായിരുന്നു അതേസമയം യുവതി യുവാവിനോടൊപ്പം ബാംഗ്ലൂരിലേക്ക് പോയതായി സംശയിക്കുന്നതായി ബന്ധുക്കൾ ചന്തേര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു