കാഞ്ഞങ്ങാട് : സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.പനത്തടി ഓട്ടമലയിലെ സുകുമാരൻ്റെ ഭാര്യ സി. വാസന്തി ( 42 )ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇടതു കൈയുടെ രണ്ട് വിരലുകൾ ചിന്നി ചിതറി വലതു കൈക്കും . കാലിനും മുഖത്തും പൊട്ടിത്തെറിയിൽ പരിക്കേറ്റു. വാസന്തിയെ മംഗളൂരുവിലെ തേജസ്വിനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബളാന്തോട് അടുക്കത്ത് മാലക്കല്ല് സ്വദേശി ചാക്കോയുടെ ഉടമസ്ഥയിലുള്ള കവുങ്ങും തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.