കാഞ്ഞങ്ങാട്: സ്കൂട്ടിയിൽ ബൈക്കിടിച്ച് യുവതിക്ക് പരിക്കേറ്റു ആറങ്ങാടി കൂളിയങ്കാൽ ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ കാഞ്ഞങ്ങാട് സൗത്ത് പനങ്കാവിൽ മാട്ടുമ്മൽ ഹൗസിൽ അമ്പുവിന്റെ മകൾ എം ആദിത്യ (22)ക്കാണ് പരിക്കേറ്റത്. ചെമ്മട്ടം വയൽ ഭാഗത്തുനിന്നും കാഞ്ഞങ്ങാട് സൗത്തിലേക്ക് വരികയായിരുന്നു ആദിത്യ സഞ്ചരിച്ച സ്കൂട്ടിയിൽ എതിരെ വന്ന ബൈക്ക്ഇടിച്ചാണ് അപകടമുണ്ടായത്.