കാഞ്ഞങ്ങാട്: അമിതവേഗതയിൽ വന്ന ബസ്സുടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. ആറങ്ങാടി വെള്ളാരത്ത് ഹൗസിൽ ബാലകൃഷ്ണന്റെ മകൾ ബി കെ സജിന( 29)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം പുതിയ കോട്ടയിൽ നിന്നും ശ്രീകൃഷ്ണ മന്ദിരം റോഡിലേക്ക് പോകുമ്പോൾ സജിന സഞ്ചരിച്ച സ്കൂട്ടിയിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.