
ചെറുവത്തൂർ:വിവാഹം മുടക്കുന്നു എന്ന സംശയത്തിൽ യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച യുവാവിനെതിരെ ചീമേനി പോലീസ് കേസെടുത്തു. കൊടക്കാട് ഓലാട്ട് നഗറിലെ 18കാരിയെ അക്രമിച്ചതിന് ഓലാട്ട് നഗറിലെ മനോജ് (40) നെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ഓലാട്ട് നഗറിൽ വച്ച് യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി മുഖത്തും കഴുത്തിനും പിടിച്ച് കൈകൊണ്ട് അടിച്ചുപരിക്കൽപ്പിച്ചു എന്നാണ് കേസ്.