
കാഞ്ഞങ്ങാട്: നടുറോഡിലും വീട്ടുമുറ്റത്തും കാർ തടഞ്ഞുനിർത്തി യുവതിയെ ആക്രമിച്ചതായി കേസ്. കൊളവയൽ ഇട്ടമ്മലിലെ നുസ്രത്ത് മൻസിലിൽ മുഹമ്മദ് നിസാറിന്റെ ഭാര്യ സി റസിയ(37) യെആണ് 5 അംഗസംഘം ആക്രമിച്ചത്. കഴിഞ്ഞദിവസം കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിൽ വച്ചും വീട്ടുമുറ്റത്ത് വെച്ചുമാണ് അഞ്ചംഗ സംഘം റസിയയെ കാർ തടഞ്ഞുനിർത്തി ആക്രമിച്ചത്. ആദ്യം കോട്ടച്ചേരി മേൽപ്പാലത്തിൽ വച്ച് കാർ തടഞ്ഞു നിർത്തുകയും പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ട് ചീത്തവിളിക്കുകയുമായിരുന്നു. എന്നാൽ കാറിൽ വീട്ടിലേക്ക് പോയ റസിയയേയുംമറ്റൊരു കാറിൽ പിന്തുടർന്ന സംഘം വീട്ടിലെത്തിയപ്പോൾ ചീത്തവിളിക്കുകയും ഹിജാബിൽ പിടിച്ചു വലിക്കുകയും ദേഹത്ത് പിടിക്കുകയും ചെയ്തു എന്നാണ് പരാതി. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്