
രണ്ടുവര്‍ഷം മുമ്പ് തളിപ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജില്‍ കുമാറും പാര്‍ട്ടിയും രണ്ടേകാല്‍ കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്ത യുവതിയെ കണ്ണൂര്‍ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് വി മനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ദിനേശന്‍ കെ.യും പാര്‍ട്ടിയും ചേര്‍ന്ന് 4 ഗ്രാം എം.ഡി.എം.എ യുമായി അറസ്റ്റ് ചെയ്തു. പയ്യന്നുര്‍ മുല്ലക്കോട് താമസിക്കുന്ന മുല്ലക്കോട് വീട്ടില്‍ രാജേന്ദ്രന്റെ മകള്‍ സി. നിഖിലയെയാണ് അറസ്റ്റ് ചെയ്തത് . അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) കമലക്ഷന്‍ ടി വി. സുരേഷ്ബാബു, സിവില്‍ എക്സൈസ് ഓഫിസര്‍ ശരത്ത് കെ, വിനേഷ് ടി വി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജൂന ടി വി, ശ്രേയമുരളി ഡ്രൈവര്‍ അജിത്ത് പി വി എന്നിവും പ്രതിയെ അറസ്റ്റ് ചെയ്ത
എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.