
തൃക്കരിപ്പൂർ: വൻ ലാഭവിഹിതം മോഹിച്ച് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട സുഹൃത്തുക്കളുടെ വാക്ക് വിശ്വസിച്ച് യുവതിക്കും മാതാവിനും നഷ്ടമായത് 27 19 495 രൂപ. ഉദിനൂർ എടച്ചാക്കയിലെ ഷറഫുന്നിസ (34) ഇവരുടെ മാതാവ് എന്നിവർക്കാണ് പണം നഷ്ടമായത് സംഭവത്തിൽ കോഴിക്കോട് പന്തിരാങ്കാവിൽ ജാസ് ലാവൻസ് ഇല്ലത്ത് സഫറിൻ, ഇജാസ് എന്നിവർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. 2020 ലാണ് ഷറഫുന്നിസ പ്രതികളുമായി ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടത് തുടർന്നാണ് ഗൾഫിലെ കമ്പനിയിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭവീതം ലഭിക്കുമെന്ന് പറഞ്ഞ് ഇവർ ഷറഫുന്നീസയെ പ്രലോഭിപ്പിച്ചത് തുടർന്ന് 2021 ഏപ്രിൽ 17 മുതൽ 2025 ഫെബ്രുവരി 19 വരെ വിവിധ ദിവസങ്ങളിലായാണ് ഇവർ പ്രതികളുടെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തത് ഇതിനുശേഷം ഇവരുടെ യാതൊരു വിവരവുമില്ലെന്ന് ഷറഫുന്നീസ പരാതിയിൽ പറയുന്നു.