
നീലേശ്വരം : ട്രെയിൻ യാത്രയ്ക്കിടയിൽ ദേഹത്ത് കയറിപ്പിടിച്ച സൈനികനെ യുവതി കൈകാര്യം ചെയ്ത് പിടികൂടി പോലീസിൽ ഏൽപ്പിച്ചു . മംഗലാപുരത്തേക്കുള്ള മലബാർ എക്സ്പ്രസിൽ ഇന്ന് രാവിലെയാണ് സംഭവം. നഗരത്തിലെ ബ്യൂട്ടിപാർലർ ഉടമയായ യുവതിയെ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് സൈനീകൻ കയറിപ്പിടിച്ചത്. യുവാവിന്റെ കോളർ പിടിച്ച് ട്രെയിനിൽനിന്ന് പുറത്തേക്ക് വലിച്ചിട്ട് യുവതി പോലീസിനെ വരമറിക്കുകയായിരുന്നു. ഉടൻ സ്ഥലത്തേക്ക് എത്തിയ നീലേശ്വരം പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.