
കാഞ്ഞങ്ങാട്: ക്വാട്ടേഴ്സിന്റെ മുന്നിലൂടെ അമിതവേഗത്തിൽ കാറോടിച്ച യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ചു. സംഭവത്തിൽ മൂന്നുപേർക്ക് എതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു . മലപ്പുറം കാവൂരിലെ കുഞ്ഞബ്ദുള്ളയുടെ മകൻ ടി കെ അർഷാദ് (32) നെയാണ് മർദ്ദിച്ചത്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് കൊവ്വല്‍ പള്ളിയിലെ പുതിയറക്വാട്ടേഴ്സിന് മുന്നിൽ വച്ചാണ് സംഭവം ക്വാട്ടേഴ്സിന് മുന്നിലൂടെ അമിതവേഗത്തിൽ കാർ ഓടിച്ച അർഷാദിനെ ഹനീഫ, അനസ്, ആകാശ് എന്നിവർ തടഞ്ഞു നിർത്തി മർദ്ദിച്ചു എന്നാണ് കേസ് .