The Times of North

Breaking News!

ബാങ്കിലേക്ക് പോയ യുവതിയെ കാണാതായി   ★  സെമിത്തേരിയെ ചൊല്ലി തർക്കം, മകനെ ആക്രമിക്കുന്നത് തടയാൻ ചെന്ന അമ്മക്ക് പരിക്ക്   ★  ബ്യൂട്ടിപാർലറിലേക്ക് പോയ യുവതിയെ കാണാതായി, യുവാവിനോടൊപ്പം ബാംഗ്ലൂരിലേക്ക് പോയതായി സംശയം   ★  എം ടി അനുസ്മരണ പ്രഭാഷണം നാളെ   ★  എംടി പ്രശ്നോത്തരി   ★  മുട്ടോംകടവിലെ കരിമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു   ★  സഹപാഠിയുടെ വേർപാടിൽ അനുശോചിച്ചു   ★  പെരിയ ഇരട്ടക്കൊല കേസ്: സിപി എം നിലപാട്‌ ശരിയെന്ന്‌ തെളിഞ്ഞു:എം വി ബാലകൃഷ്‌ണൻ   ★  കോട്ടപ്പുറം -അച്ചാംതുരുത്തി റോഡ് പാലത്തിൻറെവഴിവിളക്ക് ഉടൻ റിപ്പയർ ചെയ്യണം   ★  കേരളസർക്കാർ തികഞ്ഞ പരാജയം: എ പി അനിൽകുമാർ എം.എൽ.എ

ഗുരുതര കരൾ രോഗം ബാധിച്ച യുവാവ് ചികിത്സാസഹായം തേടുന്നു

നീലേശ്വരം :ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിലുള്ള യുവാവ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന് ഉദാരമതികളുടെ സഹായം തേടുന്നു. കയ്യൂർ ക്ലായിക്കോട്ടെ കെ ദാമോദരന്റെയും പരേതയായ നാരായണിയുടെയും മകൻ ശശികുമാർ ( 41 ) ആണ് സാധാരണ ജീവിതത്തിലേക്ക് വരുവാൻ കാരുണ്യമതികളായ സുമനസ്സുകളുടെ സഹായത്തിനായി അഭ്യർത്ഥിക്കുന്നത്. അവിവാഹിതനായ ഇദ്ദേഹത്തിന്റ ചികിത്സക്കായി ഇതിനകം തന്നെ 20 ലക്ഷത്തോളം രൂപ ചെലവഴിച്ചു .കരൾ മാറ്റിവെക്കണം എന്നാണ് ഡോക്ടർമാർ പറയുന്നത് ഇതിനായി 50 ലക്ഷത്തോളം രൂപ ആവശ്യമാണ് ചികിത്സയ്ക്കും മറ്റുമായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച കുടുംബത്തിന് ഇത്രയും വലിയ സംഖ്യ താങ്ങുവാൻ കഴിയുന്നതല്ല. കുടുംബത്തിൻറെ ഏക ആശ്രയമായിരുന്ന ശശികുമാർ രോഗബാധിതനായതോടെ നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടുകയാണ് കുടുംബം.പ്രവാസിയായിരുന്ന ശശികുമാർ അമ്മയ്ക്ക് ക്യാൻസർ പിടിപെട്ടതിനെ തുടർന്നാണ് നാട്ടിലേക്ക് വന്നത് ചികിത്സയ്ക്കിടെ അമ്മ നാരായണി മരണപ്പെടുകയും ചെയ്തു .അതിനിടയിൽ ഇദ്ദേഹത്തിന് മഞ്ഞപ്പിത്തം പിടിപെടുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗുരുതരമായ കരൾ രോഗം കണ്ടെത്തിയത്.പ്രായമായ പിതാവിന്റെയും സഹോദരിയുടെയും ഏക ആശ്രയമായിരുന്നു ഈ യുവാവ് .ഇപ്പോൾ ഇദ്ദേഹം സഹോദരിയുടെ പരിചരണയിലാണ് ജീവിതം തള്ളിനീക്കുന്നത്. ശശികുമാറിനെ രക്ഷിക്കാനായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

സഹായം ചെയ്യുവാൻ ആഗ്രഹിക്കുന്നവർ കേരള ഗ്രാമീൺ ബാങ്ക് ചെറുവത്തൂർ ശാഖയിൽ 40436110 00469 . ഐ എഫ് എസ് സി കോഡ് KLGB 0040436 എന്ന അക്കൗണ്ട് നമ്പറിൽ അയക്കാം ഗൂഗിൾ പേ നമ്പർ :9074317058

Read Previous

ഹണി റോസ് കേസിൽ ബോബി ചെമ്മണൂർ അറസ്റ്റിലായത് ഒളിവിൽ പോകാനുള്ള ശ്രമത്തിനിടയിൽ

Read Next

കേരളസർക്കാർ തികഞ്ഞ പരാജയം: എ പി അനിൽകുമാർ എം.എൽ.എ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73