
കാസർകോട്: മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. കേരള – കർണാടക അതിർത്തിയായ ബാക്രബയലിലെ സവാദി (48) നാണ് വെടിയേറ്റത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. കജെ മജാ ന്തൂർ കാടുമൂടിയ കുന്നിൻപ്രദേശത്ത് വെളിച്ചം കണ്ടതിനെത്തുടർന്ന് പരിശോധിക്കാൻ കയറിപ്പോയ സമയത്താണ് സവാദിന് വെടിയേൽക്കുന്നത്. ഇയാൾക്കൊപ്പം മറ്റ് 4 പേർ കൂടിയുണ്ടായിരുന്നു. ഇവർ ബൈക്കിലായിരുന്നു സ്ഥലത്തെത്തിയത്.
കുന്നിന്മുകളിലേക്ക് കയറിപ്പോയ സമയത്ത് പെട്ടെന്ന് സവാദിന്റെ മുട്ടിന് മുകളിലായി വെടിയേൽക്കുകയായിരുന്നു. ഇയാളെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടുന്ന് ഏകദേശം ഒരു കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ കർണാടകയാണ്. ഇവിടെ സാധാരണ നായാട്ട് സംഘങ്ങൾ എത്താറുണ്ടെന്ന് സൂചനയുണ്ട് കാട്ടുപന്നികൾ ധാരാളമുള്ള സ്ഥലമാണത്തിലെ ഇത് . വെടിവെപ്പിന് പിന്നിൽ നായാട്ടു സംഘമാകാം എന്നാണ് പോലീസ് സംശയിക്കുന്നത്.