
നാട്ടുകാരും വീട്ടുകാരും നോക്കിനിൽക്കെ ചീമേനി ചെമ്പ്രകാനത്ത് യുവാവ് കിണറിൽ ചാടി മരിച്ചു. ചെമ്പ്രകാനം കുണ്ടുകുടിയൻ ഹൗസിൽ ബാബുരാജിന്റെ മകൻ കെ പി അനീഷ് കുമാർ (36) ആണ്കിണറ്റിൽ ചാടി ജീവനൊടുക്കിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. നേരത്തെ ഇയാൾ വീട്ടിൽ വച്ച് ബഹളം വെക്കുന്നതായി അറിഞ്ഞെത്തിയ ചി മേനി പോലീസ് താക്കീത് ചെയ്തിരുന്നു. എന്നാൽ അർദ്ധരാത്രി ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു. ബഹളംകേട്ട് അയൽവാസികളും മറ്റും വന്നപ്പോഴാണ് ഇയാൾ കിണറ്റിൽ ചാടിയത്. ഫയർഫോഴ് എത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.