
കാഞ്ഞങ്ങാട്:യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പേരാവൂർ സ്വദേശിയും അജാനൂർ മേലടുക്കം പൈരടുക്കത്ത് താമസക്കാരനുമായ ഫിലിപ്പിന്റെ മകൻ രമേഷ് ഫിലിപ്പ് (40)നെയാണ് ഇന്ന് പുലർച്ചെ റെയിൽവേ മേൽപ്പാലത്തിന് സമീപം തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.