എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിനാൽ മാതാപിതാക്കളെ ആക്രമിച്ച് യുവാവ്. മലപ്പുറം താനൂരിൽ ആണ് സംഭവം. യുവാവിന്റെ കൈകാലുകൾ കെട്ടിയിട്ടാണ് നാട്ടുകാർ യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്.താനൂർ പൊലീസിന്റെ ഇടപെടലിൽ യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.
അതേസമയം, ഡി അഡിക്ഷൻ സെൻ്ററിലേക്ക് മാറ്റിയ യുവാവ് ലഹരി തന്റെ ജീവിതവും ഭാവിയും കരിയറും നശിപ്പിച്ചെന്ന് പറഞ്ഞു. കൊച്ചിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ആദ്യമായി ലഹരി ഉപയോഗിച്ചതെന്നും പിന്നീട് അതിന് അടിമയായെന്നും യുവാവ് പറയുന്നു. ഒരിക്കലും ലഹരി ഉപയോഗിക്കരുതെന്നാണ് പുതുതലമുറയോട് തനിക്ക് പറയാനുള്ളതെന്നും അതുകൊണ്ട് നഷ്ടം മാത്രമാണ് ഉണ്ടാവുകയെന്നും ഇയാള്‍ പറയുന്നുണ്ട്. പല ഘട്ടങ്ങളിലായി ലഹരി ഉപയോഗം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചിരുന്നില്ലെന്നും ഇയാള്‍ വെളിപ്പെടുത്തി.