കാഞ്ഞങ്ങാട്:ഹൃദയാഘാതത്തെ തുടർന്ന് സിപിഎം അജാനൂർ ലോക്കൽ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിയുമായ വി. പി. പ്രശാന്ത്കുമാർ മരണപെട്ടു . ഹൃദയാഘാതം അനുഭവപ്പെട്ട പ്രശാന്ത് കുമാറിനെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതശരീരം അടോട്ട് ജോളി ക്ലബിലും 2 മണിക്ക് പാർട്ടി ലോക്കൽ കമ്മിറ്റി ഓഫീസിലും പൊതു ദർശനം. 3 മണിക്ക് സംസ്കാരം.