The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

യോഗക്ഷേമസഭ  സപ്ത പ്രഭ 2024 സംസ്ഥാന വാർഷിക സമ്മേളനം തുടങ്ങി

യോഗക്ഷേമസഭ സപ്ത പ്രഭ 2024 സംസ്ഥാന വാർഷിക കൗൺസിൽ യോഗവും, പൊതുസമ്മേളനവും . നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് സംസ്ഥാന പ്രസിഡണ്ട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ധ്വജാ രോഹണം നടത്തി.തുടർന്ന് ഈയ്യക്കാട് നാരായണൻ നമ്പൂതിരി മാസ്റ്റർ നഗറിൽ (ഓഡിറ്റോറിയം ഹാൾ) നടന്ന സംയുക്ത വാർഷിക കൗൺസിൽ യോഗം സംസ്ഥാന പ്രസിഡണ്ട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.ദക്ഷിണമേഖല പ്രസിഡണ്ട് കെ.പി.വിഷ്ണു നമ്പൂതിരി ,മദ്ധ്യമേഖല പ്രസിഡണ്ട് ടി.എൻ.മുരളിധരൻ നമ്പൂതിരി ,സംസ്ഥാന സെക്രട്ടറി കെ. ഡി.ദാമോദരൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എൻ.കൃഷ്ണൻ പോറ്റി, സംസ്ഥാന ട്രഷറർ പി.എം.ദാമോദരൻ നമ്പൂതിരി ,മദ്ധ്യമേഖല സെക്രട്ടറി രവി നമ്പൂതിരി ,ദക്ഷിണമേഖല സെക്രട്ടറി സതീഷ് പോറ്റി, എന്നിവർ പ്രസംഗിച്ചു. ഉത്തരമേഖല പ്രസിഡണ്ട് കല്പമംഗലം നാരായണൻ നമ്പൂതിരി സ്വാഗതവും, ഉത്തരമേഖല സെക്രട്ടറി മനോജ് തരൂപ്പ നന്ദിയും പറഞ്ഞു.

Read Previous

എം എം ലോറന്‍സ് അന്തരിച്ചു

Read Next

യുഡിഎഫ് കൗൺസിലറുടെ ചോദ്യത്തിന് ചെയർപേഴ്സൺ ഉത്തരം പറയണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!