
നീലേശ്വരം: അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതിക്ഷേത്ര പുനപ്രതിഷ്ഠ ബ്രഹ്മ കലശകളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി വനിതാ സംഗമം നടത്തി. ജനമൈത്രി പോലീസ് ഓഫീസർ ശൈലജ സംഗമം ഉൽഘാടനം ചെയ്തു. ബിന്ദു മരങ്ങാട് മുഖൃ പ്രഭാഷണം നടത്തി.വി. വി. ശ്രീജ ആശംസകൾ നേർന്നു. കെ. വി സുമതി അദ്ധൃക്ഷത വഹിച്ചു. ഷീബ പാണ്ടിക്കോട് സ്വാഗതവും, ബിന്ദു കെ. വി നന്ദിയും പ്രകാശിച്ചു.തുടർന്ന് മെഗാതിരുവാതിരയും, കൈകൊട്ടിക്കളി മത്സരവും അരങ്ങേറി.
Tags: news women's meeting