നീലേശ്വരം : നീലേശ്വരം നഗരസഭാ കുടുംബശ്രീ സി.ഡി.എസ് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ മുഖേന അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കുന്ന
വായ്പയുടെ വിതരണം നഗരസഭ ചെയർപേഴ്സൺ ടി. വി ശാന്ത ഉദ്ഘാടനം ചെയ്തു.
19 അയൽക്കൂട്ടങ്ങൾക്കായി 6% പലിശ നിരക്കിൽ 1.32 കോടി രൂപയാണ് വായ്പയായി അനുവദിക്കുന്നത്.
ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ. പി എം സന്ധ്യ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിറ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ. പി. രവീന്ദ്രൻ, ടിപി ലത, പി ഭാർഗവി, കൗൺസിലർമാരായ കെ. പ്രീത, ടിവി ഷീബ, പി കെ ലത, പി. പി. ലത, പി കുഞ്ഞിരാമൻ, നഗരസഭാ സെക്രട്ടറി മനോജ്കുമാർ കെ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ എം. ശാന്ത, മെംബർ സെക്രട്ടറി സി. പ്രകാശ്, സിറ്റി മിഷൻ മാനേജർ നിതിൻ, എന്നിവർ സംസാരിച്ചു.