മടിക്കൈ: തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് വയോധിക മരണപ്പെട്ടു. മടിക്കൈ അമ്പലത്തുകര വള്ളച്ചേരിയിലെ ലക്ഷ്മി ( 60 )യാണ് മരണപ്പെട്ടത്. ഡോ.സാദിഖിന്റെ ഉടമസ്ഥതയിലുള്ള വെള്ളച്ചേരിയിലെ പറമ്പിൽ പണിയെടുക്കുന്നതിനിടയിൽ ലക്ഷ്മി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.