കാഞ്ഞങ്ങാട്:കൽക്കത്ത ആർ ജി കർ’ മെഡിക്കൽ കോളേജിലെ മെഡിക്കൽ പി ജി വിദ്യാർത്ഥിനിയായ ബാലാൽസംഗത്തിനി രയായി ക്രൂരമായി കൊല ചെയ്യപ്പെട്ട ഐ എം എ ദേശീയ ഘടകം ആഹ്വാനം ചെയ്തതിന്റെ ഭാഗമായി ഡോക്ടർമാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് ധർണയും പ്രതിഷേധ റാലിയും നടത്തി. ധർണ്ണ ഐ.എം.എ കാസർകോട് ജില്ലാ ചെയർപേഴ്സൺ ഡോ.ദീപികാ കിഷോർ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഐ.എം.എ പ്രസിഡൻ്റ് ഡോ. വി. സുരേശൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.എം.ഒ.എ. കാസർകോട് ഘടകം പ്രസിഡൻ്റ് ഡോ. എ.ടി. മനോജ് , മുൻ കാഞങ്ങാട് ഐ.എംഎ പ്രസിഡൻ്റ് ഡോ. ടി. വി. പത്മനാഭൻ, സംസ്ഥാന സമിതി അംഗം ഡോ. കിഷോർ കുമാർ, സീനിയർ ഐ.എം.എ മെമ്പർ ഡോ. എൻ. രാഘവൻ, കെ.ജി.എം.ഒ എ മുൻ ജില്ലാ പ്രസിഡൻ്റ് ഡോ.. ഡി.ജി രമേഷ്, ഡോ. ഷക്കീൽ അൻവർ , ഡോ. റിയാസ്, , കോസ്റ്റൽ മലബാർ ഡൻ്റൽ അസ്സോസിയേഷൻ മുൻ പ്രസിഡൻ്റ് ഡോ. പി. സന്തോഷ് കുമാർ, ഐ.എം.എ സെക്രട്ടറി ഡോ. ജോൺ. ഡോ. പ്രവീൺ.കെ. അറോറ,ജോൺ കെ , ഡോ. ഹസീന റിയാസ്, ഡോ. വിദ്യ സുഹാസ്, ഡോ. സുകു . സി, കെ. ജി. എൻ. എ ഭാരവാഹിയായ ശ്രീമതി. ലൂസി .പി. ജെ എൻ. ജി.ഒ യൂനിയൻ ഏരിയ പ്രസിഡന്റ് ഹേമലത, ജില്ലാ ആശുപത്രി സ്റ്റാഫ് കൌൺസിൽ സെക്രട്ടറി മുരളീധരൻ,ഇന്ത്യൻ സ്പീച്ച് & ഹിയറിങ്ങ് അസ്സോസിയേഷൻ പ്രതിനിധി രാഹുൽ തുടങ്ങിയർ സംസാരിച്ചു