
കാഞ്ഞങ്ങാട് :ഐങ്ങോത്ത് ദേശീയപാതയിൽലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു. ഏഴു വയസ്സുള്ള കുട്ടി പരിക്കുകളുടെ രക്ഷപ്പെട്ടു.പടന്നക്കാട് കരുവളം കുയ്യാലിലെ അബ്ദുൽ സമദിന്റെ ഭാര്യ റംസീന (29) ആണ് മരിച്ചത്. റംസീനയുടെ ബന്ധുവായ ഏഴ് വയസ്സുള്ള ഐഷുവിനാണ് സാരമായി പരിക്കേറ്റത് ഇന്ന് രാവിലെ 10 മണിയോടെ ഐ ങ്ങോത്ത് പെട്രോൾ പമ്പിനു മുന്നിൽ വച്ചാണ് അപകടമുണ്ടായത്.റംസീനയും കുട്ടിയും സഞ്ചരിച്ച സ്കൂട്ടിയും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.