പുത്തിഗെ :കാസർകോട് ജില്ലയിൽ തിയ്യ മഹാസഭയുടെ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. കട്ടത്തടുക്കയിലെ തീയ്യ സമാജ ഭവനിൽ ഡി ദാമോദരൻ്റെ അധ്യക്ഷതയിൽ
തീയ്യ മഹാസഭ സംസ്ഥാന പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം ഉദ്ഘാടനം ചെയ്‌തു.
തിയ്യ സമുദായത്തെ ഈഴവന്റെ ഉപജാതിയിൽ നിന്നും മാറ്റി പ്രത്യേക സമുദായമായി സർക്കാർ രേഖകളിൽ രേഖകപ്പെടുത്തുവാനും അർഹതപ്പെട്ട സംവരണ ആനുകൂല്യങ്ങൾ നേടിയെടുക്കാനും വേണ്ടിയുള്ള നിയമ നടപടിക്കും സമര പരിപാടിക്കും തിയ്യ മഹാസഭാ തുടക്കം കുറിച്ചതായി ഗണേഷ് അരമങ്ങാനം പറഞ്ഞു.പുത്തിഗെ പൂമാണി കിന്നിമാണി ഇരുവർ ഭൂതങ്ങൾ സ്ഥാനികൻ ശ്രീ അനിലക്ഷ കലേകാരച്ഛൻ മുഖ്യാഥിതിയായിരുന്നു.തീയ്യ മഹാസഭ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് വിശ്വംഭരൻ പണിക്കർ,
ദാമോധരൻ ദേലംപാടി, പുത്തിഗെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയന്തി പൊന്നങ്ങളം, രാഘവൻ പൈവളികെ, ഗണേശ മാവിനക്കട്ട, രാമൻ ഗുരുസ്വാമി,അഗ്നേഷ് കളേരി, ബി കെ അശ്വതിടീച്ചർ, കൃഷ്ണൻ കട്ടത്തടുക്ക തുടങ്ങിയവർ സംസാരിച്ചു. പുത്തിഗെ 40 വില്ല് തീയ്യ സമാജം പ്രസിഡണ്ട് സി എച്ച് വിജയൻ സ്വാഗതവും ഗണേഷ് ബെരിയ നന്ദിയും പറഞ്ഞു.
തീയ്യ മഹാസഭ പുത്തിഗെ പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:
പ്രസിഡണ്ട്: ശ്രീ. രാഘവൻ എൽഐസി പുത്തിഗെ
• വൈസ് പ്രസിഡണ്ട്മാർ ശ്രീ. സുരേഷ് ബിജു മജീർപള്ളക്കട്ട, ശ്രീ. മോഹനൻ ബെരിയ.
• ജനറൽ സെക്രട്ടറി: ശ്രീ. ഗണേഷ് ബെരിയ
• ജോയിന്റ് സെക്രട്ടറിമാർ: ശ്രീ. ജയകുമാർ പൊന്നങ്ങല, ശ്രീ. ഭാസ്കരൻ ദേലംപാടി
• ട്രഷറർ: ശ്രീ. ബാലരാജ് പൊന്നങ്ങള