പെരിയവില്ലേജിൽ കൂവരായിൽ മലവെള്ള പാച്ചിലിൽ വ്യാപക നഷ്ടം. രമണി കൂവരായുടെ 20 ഓളം കവുങ്ങ് 10 തെങ്ങ് എന്നിവ നശിച്ചു. ചോയിച്ചിയുടെ വീട്പറമ്പിലെ കിണറും ലീലാമണിയുടെ ഉടമസ്ഥതയിലുള്ള കുളവും ഇടിഞ്ഞു. കാസർകോട് താലൂക്കിലെ മധുർ വില്ലേജിൽ ചില പ്രദേശങ്ങളിൽ വെള്ളം കയറിനെ തുടർന്ന് അഞ്ച് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും അതിഥി തൊഴിലാളികളായ രണ്ടു കുടുംബങ്ങളെ സുനാമി പുനരുധിവാസ കേന്ദ്രത്തിലേക്കും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.