കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം ? മഹാബലി നല്ലവനായിട്ടും ഒരു ക്ഷേത്രമില്ല ! ചവിട്ടിതാഴ്ത്തിയ വാമനന് തൃക്കാകര യിൽ ക്ഷേത്രം തൃക്കാൽ പതിഞ്ഞ സ്ഥലം തൃക്കാക്കര ഇത് എറണാകുളം ജില്ലയിലാണ് ഇവിടെയാണ് വാമനൻ വന്ന് മാവേലിയെ ചവിട്ടി ഓടിച്ചത് – ഏതായാലും ധർമ്മിഷ്ഠനായ മഹാബലിക്ക് തറവാട്ട് മഹിമയുണ്ട് വലിയ കുടുംബ പരമ്പയുണ്ട്. ഒരു കുടുംബസംഗമം നടത്തിയാൽ കാണാമായിരുന്നു ആ പൂരംബ്രഹ്മാവിൻ്റെ പുത്രൻ മരീചി മരീചിയുടെ പുത്രൻ കാശ്യപ്രജാപതി കാശ്യപ്രജാപതിക്ക് രണ്ട് ഭാര്യമാർ അദിതിയും ദിതിയും ഇവർ സഹോദരിമാരാണ് കാശ്യപ്രജാപതിക്ക് അദിതിയിൽ ജനിച്ച പുത്രന്മാർ ദേവന്മാർ. ദിതിയുടെ പുത്രന്മാർ ” ദേവന്മാർ ഇവർ ഒരേ അച്ഛൻ്റെ മക്കൾ – അസുരവംശത്തിലാണ് മഹാബലി പിറന്നത് ബലിയുടെ പൂർവ്വികർ ശൂര പത്മാവ്, സിംഹ വക്ത്രൻ, വജ്രാഗൻഗോമുഖൻ, ഹിരണ്യാക്ഷൻ, , ഹിരണ്യകശിപു , സിംഹിക / അജാമുഖി – ഇതിൽ ഹിരണ്യകശിപ്പുവിൻ്റെ ‘മക്കൾ, അനു ഹ്ലാദൻ,സംഹ്ലാദൻ പ്രഹ്ലാദൻ – ശിബി, ബാഷ്കളൻ എന്നിവർ പ്രഹ്ളാദൻ്റെ മക്കളായിരുന്നു വീരോചനൻ | കുംഭൻ, നികുംഭൻ വീരോചനൻ്റെ മകനാണ് സാക്ഷാൽ പാവം മഹാബലി തമ്പുരാൻ