
പശ്ചിമ ബംഗാളിൽ അയൽവാസിയെ കൊലപെടുത്തി മുങ്ങിയ പ്രതിയെ കോഴിക്കോട് ചോമ്പാലയിൽ നിന്നും വടകര പോലീസിന്റെ സഹായത്തോടെ പശ്ചിമബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു.പശ്ചിമബംഗാൾ, ഖണ്ട ഘോഷ് പോലീസ് സ്റ്റേഷൻ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ജെന്നി റഹ്മാനെയാണ് വടകര പോലീസിൻ്റ സഹായത്തോടെ പശ്ചിമ ബംഗാൾ പൊലീസ്
ചോമ്പാലയിൽ നിന്നും പിടികൂടിയത്. ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒളിച്ച് താമസിക്കുന്നതിനിടെ പിടിയിലായത്. വാടക ക്വാട്ടേഴ്സിൽ താമസിച്ച് നിർമ്മാണ പ്രവൃർത്തി നടത്തുകയായിരുന്ന ജെന്നി റഹ്മാനെ രക്ഷപെടാനുള്ള ശ്രമത്തിനിടെ മൽപിടുത്തത്തിൽ കീഴ്പെടുത്തുകയായിരുന്നു. വ്യക്തിവൈരാഗ്യത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ
കൊലപെടുത്തി മാതാവും ജെന്നി റഹ്മാനും നാടുവിടുകയായിരുന്നു.മാതാവിനെ കണ്ടെത്താനായില്ല. കൊലപാതകത്തിന് ശേഷം കേരളത്തിൻറ വിവിധ ഭാഗങ്ങളിൽ മാറി മാറി താമസിച്ച് വരികയായിരുന്നു. അടുത്തിടെയാണ് ചോമ്പാലിൽ എത്തിയത്. കഴിഞ്ഞ വർഷമാണ് കൊലപാതകം നടന്നത്.മാതാവ് കേരളത്തിൽ എത്തിയിട്ടില്ലെന്ന് പശ്ചിമ ബംഗാൾ പൊലീസ് പറഞ്ഞു