തൃക്കരിപ്പൂർ: (നടക്കാവ് ) ജില്ലയിലെ അസംഘടിത തൊഴിലാളികളുടെ ഏറെ നാളത്തെ ആവശ്യമാണ് ജില്ലക്ക് സ്വന്തമായി ക്ഷേമനിധി ഓഫിസ് പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നത് . എത്രയും വേഗം ഓഫീസ് ആരംഭിക്കണമെന്ന് ജനറൽ വർക്കേർസ് യൂണിയൻ സി ഐ ടി യു കാസർഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മുണ്ടക്കൈ ചൂരൽ മല ഉരുൾ പൊട്ടലിൽ സർവതും നഷ്ടപ്പെട്ട ജനങ്ങൾക്ക് പുനരധിവാസത്തിനു വേണ്ടി കേന്ദ്ര ധനസഹായം ഉടൻ ആരംഭിക്കുക സ്പെഷ്യൽ അദാലത്തു കൾ സംഘടിപ്പിക്കുക തൊഴിൽ ചട്ടങ്ങൾ പിൻവലിക്കുക. ലിംഗ വിത്യാസമില്ലാതെ ആനുകൂല്യങ്ങൾ നൽകുക. ആനുകുല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുക. തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം അംഗീകരിച്ചു.
നടക്കാവ് ഏ.കെ.നാരായണൻ നഗറിൽ നടന്ന സമ്മേളനം സി ഐ ടി യു സംസ്ഥാന സെക്രട്ടറി ടി.കെ.രാജൻ ഉൽഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് സാബു അബ്രഹാം അധ്യക്ഷനായി. ജില്ലാ സെക്രടറി പാറക്കോൽ രാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അഡ്വ.സി.രാമചന്ദ്രൻ വരവ് – ചില വ് കണക്കും അവതരിപ്പിച്ചു. ഏ കെ. ആൽബർട്ട് – പ്രമേയം. കെ.വി. സരിത ( മിനുട്ട് സ് കൺവീനർ) ആയും പ്രവർത്തിച്ചു. സംസ്ഥാനതലത്തിൽ തിരുവാതിര. ദേശഭക്ക് തി ഗാനം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയവർക്ക് സി ഐ ടി യു ജില്ലാ പ്രസിഡണ്ട് പി. മണി മോഹനനും മെമ്പർഷിപ്പ് സി ഐ ടി യു ജില്ലാ ട്രഷറർ യു തമ്പാൻ നായരും’ സി ഐ ടി യു സന്ദേശം നാരായണൻ തെരുവത്തും. ഏറ്റുവാങ്ങി. പി.കുഞ്ഞിക്കണ്ണൻ. അഡ്വ.വി.പി.പി. മുസ്തഫ.എം.രാമചന്ദ്രൻ . ഗിരീഷ് കൃഷ്ണൻ.പി.എ.റഹ്മാൻ , കെ വി ജനാർദ്ദനൻ , വിവി തമ്പാൻ, കെ കെ ആൽബർട്ട് , അൻസാരി കെ മജീദ്, പി ബി ഷീബ എന്നിവർ സംസാരിച്ചു. പി.സ നൽകുമാർ സ്വാഗതം പറഞ്ഞു
ഭാരവാഹികൾ: സാബു അബ്രഹാം (പ്രസിഡണ്ട് ) സി.ആർ. നീ നു . കെ.ഗംഗാധരൻ അൻസാരി കെ മജീദ്.പി.വത്സല . ഒ വി.രവീന്ദ്രൻ (വൈസ് പ്രസിഡണ്ടുമാർ) കെ.ബാലകൃഷ്ണൻ (ജനറൽ സെക്രട്ടറി) വി.വി.തമ്പാൻ . എം.രാമചന്ദ്രൻ . പാറക്കോൽ രാജൻ ഏ.കെ. ആൽബർട്ട്. പി.ബി. ഷീബ (സെക്രട്ടറിമാർ) അഡ്വ.സി. രാമചന്ദ്രൻ ട്രഷറർ).
വനിതാ സബ്ബ് ക്കമ്മറ്റി രൂപികരിച്ചു. പി.ബി. ഷീബക്രൺവീനർ) സി.ആർ നീ നു . കെ.വി. സരിത (ജോ: കൺവീനർ)