വയനാട് ദുരന്തം നടന്ന് നാല് മാസങ്ങൾ പിന്നിട്ടിട്ടും, ദുരിത ബാധിതരെ സഹായിക്കാൻ തയ്യാറാകാത്ത കേന്ദ്രബി.ജെ പി സർക്കാറും പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേരള ജനതയോട് സ്വീകരിച്ചു വരുന്ന രാഷ്ട്രീയ പ്രതികാര നിലപാട് ഫെഡറൽ ഭരണഘടനാ തത്വങ്ങളോടുള്ള വെല്ലുവിളി കൂടിയാണെന്ന് സി.പി.ഐ. അസിസ്റ്റൻന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം.എൽ എ പറഞ്ഞു. മനുഷ്യത്വരഹിതമായ ഈ അവഗണനക്കെതിരെ കേരളം ഒറ്റകെട്ടായി പ്രതിഷേധിക്കും. കേന്ദ്ര അവഗണനക്കെതിരെ എൽ.ഡി.എഫ്. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ നടത്തിയ ബഹുജന ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദേഹം . സി.പി.ഐ. എം ജില്ലാ സെക്രടറി എം.വി. ബാലകൃഷ്ണൻ മാസ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ കെ.പി സതീശ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. കുര്യാക്കോസ് പ്ലാപ്പറമ്പിൽ (കേരളാ കോൺഗ്രസ് – എം ) . കരീം ചന്തേര (എൻ.സി.പി) കെ.എം. ബാലകൃഷ്ണൻ (ജെ.ഡി എസ്സ് ) വി.വി.കൃഷ്ണൻ (ആർ ജെ.ഡി) എം. അനന്തൻ നമ്പ്യാർ (കോൺഗ്രസ് – എസ് )അസീസ് കടപ്പുറം (ഐ. എൻ.എൽ) പി.ടി. നന്ദകുമാർ (കേരളാ കോൺഗ്രസ്സ് – പിള്ള) സണ്ണി അരമന (ജനാധിപത്യ കേരളാ കോൺഗ്രസ്സ് ) രതീഷ് പുതിയ പുരയിൽ (കേരളാ കോൺഗ്രസ്റ്റ് സ്കറിയ) സി.പി. ഐ ജില്ലാ സെക്രടറി സി.പി ബാബു .പി.പി രാജു ( ജെ ഡി എസ് ) വിജയൻ മാസ്റ്റർ,കൈ പ്രത്ത് കൃഷ്ണൻ നമ്പ്യാർ (കോൺഗ്രസ്സ്-എസ്) എം ഹമീദ് ഹാജി (ഐ.എൻ.എൽ )മുൻ എം.പി. പി.കരുണാകരൻ, സി എച്ച് കുഞ്ഞമ്പു എം എൽ എ എം.രാജഗോപാലൻ എം.എൽ.എൽ എന്നിവർ പ്രസംഗിച്ചു.