The Times of North

ജലശക്തി അഭിയാന്‍; കേന്ദ്രസംഘം അവലോകനം ചെയ്തു.

ജലശക്തി അഭിയാന്‍ കേന്ദ്രസംഘം ജില്ലയില്‍ വിവിധ പ്രദേശങ്ങളിൽ സന്ദര്‍ശനത്തിനെത്തി ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിവരുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജലശക്തി അഭിയാന്‍ സെന്‍ട്രല്‍ നോഡൽ ഓഫീസർ എസ്.ഇ.സെഡ് നോയിഡ ഡെവലപ്പ്‌മെന്റ് കമ്മീഷണറുമായ എ. ബിപിന്‍ മേനോന്‍ , ടെക്‌നിക്കല്‍ നോഡല്‍ ഓഫീസറും സി.ജി.ഡബ്ല്യു.ബി ശാസ്ത്രജ്ഞയുമായ കെ. അനീഷ എന്നിവര്‍ ജൂണ്‍ 28 വരെ ജില്ലയിലെ വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീ പങ്കാളിത്തം കൂടുതല്‍ ആവശ്യമാണെന്നും കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടറുടെ ചേമ്പറില്‍ ജവലശക്തി അഭിയാനുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരണം ശ്രവിച്ചശേഷം കേന്ദ്ര സംഘം വിവിധ സൈറ്റുകള്‍ സന്ദര്‍ശിക്കാനിറങ്ങി. കാടിനകത്തെ ഉറവകള്‍ കണ്ടെത്തി ശുചീകരിച്ച് വന്യജീവികളുടെ കുടിവെള്ളം ഉറപ്പാക്കുന്ന പദ്ധതി ജില്ലയുടെ പ്രത്യേക പദ്ധതിയായി നടത്തിയെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഓരോ പാടശേഖരം എന്ന പദ്ധതിയുമായി കാസര്‍കോട് ജി്ല്ല മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. എം.ജി.എന്‍.ആര്‍.ഇ.ജി.എസ് പ്രവര്‍ത്തകര്‍ കുളം നവീകരണ പ്രവര്‍ത്തനങ്ങളിലും കയര്‍ ഭൂവസ്ത്രം വിരിക്കുന്ന പ്രവര്‍ത്തനങ്ങളിലും കണ്ടല്‍ചെടി നട്ട് തീരങ്ങള്‍ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷിവകുപ്പ്, ചെറുകിട ജലസേചന വകുപ്പ്, വനം വകുപ്പ്, നെഹ്‌റു യുവകേന്ദ്ര, ഭൂജല വകുപ്പ്, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് തുടങ്ങിയ ജലശക്തി അഭിയാന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ വകുപ്പുകള്‍ അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു.

ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഭൂജല വകുപ്പ് ഓഫീസര്‍ ഒ രതീഷ് പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. എല്‍.എസ്.ജി.ഡി ജോയിൻ്റ് ഡയറക്ടർ ജെയ്‌സണ്‍മാത്യു, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ബി. അഷറഫ്, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോ ഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജ്യോതികുമാരി, എന്‍.ഐ.സി ജില്ലാ ഓഫീസര്‍ കെ.ലീന, ചെറുകിട ജലസേചനം വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.ടി.സഞ്ജീവ്, നെഹ്‌റു യുവകേന്ദ്ര ജില്ലാ ഓഫീസര്‍ പി. അഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് ജലശക്തി കേന്ദ്ര, അരയി ജി.യു.പി.എസ്‌കൂളില്‍ നിര്‍മ്മിച്ച കൃത്രിമ ജല റീച്ചാര്‍ജ്ജ്് സംവിധാനം, പുല്ലൂര്‍പെരിയ പഞ്ചാത്തിലെ വിഷ്ണുമംഗലം വി.സി.ബി, പുല്ലൂര്‍പെരിയ പഞ്ചാത്തിലെ മീങ്ങോത്ത് വി.സി.ബി, അജാനൂര്‍ പഞ്ചായത്തിലെ ചിത്താരി റെഗുലേറ്റര്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു. കുമ്പള പഞ്ചായത്തിലെ കുമ്പള റെഗുലേറ്റര്‍, കുമ്പള പഞ്ചായത്തിലെ ബംബ്രാണ പേട്ടക്കുളം എന്നീ സൈറ്റുകള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു .

Read Previous

അഴിമതി ആരോപണം എംപിയുടെ ഓഫീസിലേക്ക്‌ വെള്ളിയാഴ്‌ച ഡിവൈഎഫ്‌ഐ മാർച്ച്‌

Read Next

അരുന്ധതി ചന്ദ്രന് ഡോക്ടറേറ്റ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73