The Times of North

Breaking News!

നാടിന് എഴുത്തുകാരൻ്റെ പുസ്തകക്കൈനീട്ടം    ★  നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകത്തിൽ വിഷുവിളക്ക് മഹോത്സവം തുടങ്ങി   ★  തറവാട് ഭവനത്തിന് കുറ്റിയടിച്ചു.   ★  മത സൗഹാർദ്ദം വിളിച്ചോതി ദിവാകരൻ കടിഞ്ഞിമൂല വിഷുക്കണി ഒരുക്കി   ★  പന്നിത്തടം കുണ്ടനടുക്കത്തെ കാര്യവീട്ടിൽ ജാനകിയമ്മ അന്തരിച്ചു   ★  സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ്; മലപ്പുറവും തൃശൂരും ചാമ്പ്യന്മാർ   ★  പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രോത്സവത്തിന് നാളെ തുടക്കം   ★  വഖഫ് നിയമം ദുരുദ്ദേശപരം ഐ.എൻ എൽ   ★  മലയാള ഭാഷാ പാഠശാല ഒ.ചന്തുമേനോൻ സ്‌മാരക പുരസ്‌കാരത്തിന് അംബികാസുതൻ മാങ്ങാടും മുരളീമോഹനനും അർഹരായി   ★  മാലിന്യ മുക്തം നവ കേരളം,നീലേശ്വരം സംസ്ഥാനത്തെ ഏറ്റവും മികച്ച കുടുംബശ്രീ

കടപ്പുറം സ്കൂളിലെ കുട്ടികൾക്ക് ജീവജലവുമായി ജല അതോറിറ്റി ജീവനക്കാർ

കാഞ്ഞങ്ങാട് : ഹോസ്ദുർഗ്ഗ് കടപ്പുറം ഗവൺമെൻ്റ് ഫിഷറീസ് സ്കൂളിലെ കുട്ടികൾക്ക് ഇനി ശുദ്ധജലം യഥേഷ്ടം കുടിക്കാം. അവർക്കുള്ള ജീവജലവുമായി ജല അതോറിറ്റി ജീവനക്കാരെത്തി.

കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി യു സി യുടെ ഇരുപതാം ജില്ലാ സമ്മേളനത്തിൻ്റെ മുന്നോടിയായാണ് സംഘടനയുടെ കെ കെ ശ്രീനിവാസൻ സ്മാരക കൈതാങ്ങ് പദ്ധതി പ്രകാരം സ്കൂളിൽ വാട്ടർ പ്യൂരിഫെയർ സ്ഥാപിച്ചു നൽകിയത്.

കിണറുകളിൽ ഉപ്പുവെള്ളവും ശുദ്ധമല്ലാത്ത വെള്ളവും ഒക്കെയായതിനാൽ കുടിവെള്ള പ്രശ്നം എന്നത് കുട്ടികൾക്കും അധ്യാപകർക്കും വലിയ തലവേദനയായിരുന്നു.
ഈ ഒരു പ്രശ്നത്തിൻ്റെ പരിഹാരത്തിനായാണ് സ്കൂളധികൃതർ സംഘടനയുടെ ജില്ലാ കമ്മിറ്റിയെ സമീപിച്ചത്.
ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുന്ന നടപടിക്ക് സംഘടന മുൻതൂക്കം നൽകി വളരെ വേഗത്തിൽ വാട്ടർ പ്യൂരിഫെയർ സ്ഥാപിച്ചു നൽകി.

കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ സി എച്ച് സുബൈദ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ സായ് കൃഷ്ണയ്ക്ക് പ്യൂരിഫെയർ വാട്ടർ കൈമാറി.
പ്രധാനദ്ധ്യാപകൻ കെ കെ രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ പി പ്രമോദ്, വിനോദ് എരവിൽ, കെ വി വേണുഗോപാലൻ, എം വി സുരേന്ദ്രൻ, ജില്ലാ ഭാരവാഹികളായ വിനോദ് കുമാർ അരമന , പ്രദീപ് പുറവങ്കര, പി വി ജിനൻ, കെ രഞ്ചിത്ത്, മുജീബ് റഹ്മാൻ, എസ് സുധിഷ്, കെ എം ദീജ, പി ടി എ ഭാരവാഹികളായ എം ഇഖ്ബാൽ, എൻ കെ രത്നാകരൻ, എം ശ്രീവല്ലി എന്നിവർ സംസാരിച്ചു.
അധ്യാപികമാരായ യു വിജയശ്രീ സ്വാഗതവും വി ധന്യ നന്ദിയും പറഞ്ഞു.

Read Previous

മൂലപ്പള്ളി കൊല്ലൻകൊട്ടിലിൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്തെ പുനപ്രതിഷ്ഠയും കളിയാട്ട മഹോത്സവവും

Read Next

സിപിഎം ജില്ലാ സമ്മേളനം: സിനിമാ പ്രവര്‍ത്തകർ സംഗമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73