The Times of North

Breaking News!

യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം

കാസര്‍കോട്: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 2ന് തുടങ്ങും. ഗാന്ധിജയന്തി ദിനം മുതല്‍ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 വരെയുള്ള ദിവസങ്ങള്‍ക്കിടയിലാണ് മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കേണ്ടത്. ഒക്ടോബര്‍ രണ്ടിന് ജില്ലാതലത്തിലും ബ്ലോക്ക് പഞ്ചായത്ത്തലത്തിലും നഗരസഭ ഗ്രാമപഞ്ചായത്ത് തലത്തിലും 777 വാര്‍ഡുകളിലും ബന്ധപ്പെട്ട ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വിപുലമായ ജനപങ്കാളിത്തോടെ മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ക്ലീന്‍സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലെ മാലിന്യ സംസ്‌കരണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെയും ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖരന്റെയും നേതൃത്വത്തില്‍ മുഴുവന്‍ ജീവനക്കാരുടെയും പങ്കാളിത്തത്തോടെ ആരംഭിക്കും.
64 ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ ഹരിതവിദ്യാലയങ്ങളാക്കി കൊണ്ടുള്ള ജില്ലാതല പ്രഖ്യാപനം ചന്ദ്രഗിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിക്കും.

Read Previous

കാസർകോട് റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിനും കായികമേളക്കും ഒരുക്കം തുടങ്ങി

Read Next

കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വ്വീസ് ക്യാമ്പ്; അപേക്ഷകള്‍ ക്ഷണിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73