
ജില്ലയിലെ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ സംഗമവും ഐഡിന്റിറ്റി കാർഡ് വിതരണവും മാർച്ച് 14 വെള്ളിയാഴ്ച രാവിലെ 9.30 ന് കളനാട് കെ എച്ച് ഹാൾ ഡോ :മൻമോഹൻ സിംഗ് നഗറിൽ നടക്കും എ ഐ സി സി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യപ്രഭാഷണം നടത്തുംകെപിസിസി വർക്കിങ് പ്രസിഡന്റ് ടി എൻ പ്രതാപൻ എക്സ് എം പി, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ :സോണി സെബാസ്റ്റ്യൻ തുടങ്ങിയ പ്രമുഖ നേതാക്കൾ സംബന്ധിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അറിയിച്ചു