
കാസർകോട് : ജനാധിപത്യ മര്യാദകളെ കാറ്റിൽ പറത്തി പാർലിമെന്റ് തിടുക്കത്തിൽ പാസ്സാക്കിയ പുതിയ വഖഫ് നിയമം ദുരുദ്ദേശ പരവും ന്യൂനപക്ഷാവകാശങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും നാഷണൽ ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ബേക്കലിൽ നടന്ന വഖഫ് പ്രതിഷേധ സമരം സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഇക്ബാൽ മാളിക അധ്യക്ഷത വഹിച്ചു. ഐ.എം.സി.സി. കുവൈറ്റ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് മധൂർ മുഖ്യ പ്രഭാഷണം നടത്തി. മുസ്തഫ കുമ്പള, ത്വയ്യിബ് തൃക്കരിപ്പൂർ, അബ്ദുറഹ്മാൻ ഹാജി മടക്കര, കെ.എ.മുഹമ്മദ് ബേക്കൽ, അബ്ദുറഹ്മാൻ ആരിക്കാടി, അഷ്‌റഫ് മംഗൽപ്പാടി, എസ്.കെ.ഇബ്രാഹിം മേൽപ്പറമ്പ്, അബ്ദുറഹ്മാൻ, താജുദ്ധീൻ.കെ.പി, ഇബ്രാഹിം,എൻ എം, ഇൽയാസ്, കെ.ടി.മുഹമ്മദ്, തൻസീർ മുഹമ്മദ്, ഷാഫി തായൽ ബി.കെ.സുലൈമാൻ, കെ.ടി.അബ്ബാസ്, മൂസ പുളിന്റടി എന്നിവർ പ്രതിഷേധസമരത്തിൽ പങ്കെടുത്തു.
ജില്ലാ ജനറൽ സെക്രട്ടറി എ.കെ.കമ്പാർ സ്വാഗതവും, സെക്രട്ടറി അമീറലി കളനാട് നന്ദിയും പറഞ്ഞു.