
പയ്യന്നൂർ: വിവിധ ആവശ്യങ്ങൾക്കായി പാസ്പോർട്ട് സേവാകേന്ദ്രത്തിൽ എത്തുന്നവർക്കും കൂടെ വരുന്നവർക്കും കേന്ദ്രത്തിന് പുറത്ത് കാത്തിരിപ്പ് സൗകര്യം ഒരുക്കണമെന്ന് നാഷണൽ ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ടോക്കൺ സമയത്ത് മാത്രമാണ് കേന്ദ്രത്തിനകത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത്. അകത്ത് തന്നെ കാത്തിരിപ്പിനായി പരിമിതമായ സൗകര്യം മാത്രമാണ് ഒരുക്കിയിട്ടുള്ളത്. ഇത് കാരണം മുതിർന്നവരും, സ്ത്രീകളും, കുട്ടികളുമടക്കമുള്ളവർ പോലും പുറത്ത് വെയിലത്ത് നിൽക്കേണ്ട അവസ്ഥയാണ്.
ഇതിന് ഒരു പരിഹാരമെന്നോണം കേന്ദ്രത്തിന് പുറത്ത് വെയിറ്റിംഗ് ഏരിയ നിർമ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദം നൽകും.
പാർട്ടി ഫണ്ട് സ്വരൂപണം വിജയിപ്പിക്കാനും, മുൻകാലങ്ങളിലെപ്പോലെ പ്രാദേശിക തലങ്ങളിൽ റംസാൻ റിലീഫ് പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.
ജില്ലാ പ്രസിഡൻ്റ് ഇഖ്ബാൽ മാളിക അദ്ധ്യക്ഷനായി.
എം.കെ.ഹാജി കോട്ടപ്പുറം,
എം.എ.കുഞ്ഞബ്ദുള്ള, സാലിം ബേക്കൽ, റഹീം ഹാജി കരിവേടകം, അമീറലി കളനാട്, ഖാദർ ഒറവങ്കര, മുസ്തഫ കുമ്പള, അഫ്സൽ പടന്നക്കാട്, ഹാജി റഹിമാൻ തുരുത്തി, കെ.എ. മുഹമ്മദ് കുഞ്ഞി, അബ്ദുറഹിമാൻ ആരിക്കാടി, ത്വയ്യിബ് തൃക്കരിപ്പൂർ, മൂസ പുളിൻ്റടി, ഹമീദ് മൊഗ്രാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി എ.കെ. കമ്പാർ സ്വാഗതവും, ഓർഗനൈസിംഗ് സെക്രട്ടറി വി.എൻ.പി.ഫൈസൽ നന്ദിയും പറഞ്ഞു.