ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട അസന്നിഹിത (ആബ്‌സന്റീ) വോട്ടര്‍മാര്‍ക്കുള്ള വീട്ടില്‍ വോട്ട് (ഹോം വോട്ടിംഗ്) സംവിധാനം ജില്ലയില്‍ ആരംഭിച്ചു. ആദ്യ ദിനം 1208 പേർ വോട്ട് ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിൽ 21 പേരും കാസർകോട് മണ്ഡലത്തിൽ 113 പേരും ഉദുമ മണ്ഡലത്തിൽ 341 പേരും കാഞ്ഞങ്ങാട് മണ്ഡലത്തിൽ 195 പേരും തൃക്കരിപ്പൂർ മണ്ഡലത്തിൽ 169 പേരും പയ്യന്നൂർ മണ്ഡലത്തിൽ 227 പേരും കല്യാശേരി മണ്ഡലത്തിൽ 142 പേരും വോട്ട് ചെയ്തു . വോട്ടെടുപ്പ് ഏപ്രില്‍ 23 വരെ തുടരും.
ജില്ലയില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന 3687 പേര്‍, 85 വയസ്സിനു മുകളിലുള്ള 5467 പേരുള്‍പ്പെടെ 9154 പേരാണ് വീട്ടില്‍ വോട്ടിന് അര്‍ഹരായിട്ടുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ ഭിന്നശേഷി വിഭാഗത്തില്‍ 690 പേരും 327 മുതിര്‍ന്ന പൗരന്മാരുമാണ് ഉള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ 456 ഭിന്നശേഷിക്കാരും 324 മുതിര്‍ന്ന പൗരന്മാരുമാണ് ഉള്ളത്. ഉദുമ മണ്ഡലത്തില്‍ ഭിന്നശേഷിക്കാര്‍ 709, മുതിര്‍ന്ന പൗരന്മാര്‍ 616, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഭിന്നശേഷിക്കാര്‍ 547, മുതിര്‍ന്ന പൗരന്മാര്‍ 931, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഭിന്നശേഷിക്കാര്‍ 567, മുതിര്‍ന്ന പൗരന്മാര്‍ 892, പയ്യന്നൂര്‍ മണ്ഡലത്തില്‍ ഭിന്നശേഷിക്കാര്‍ 419, മുതിര്‍ന്ന പൗരന്മാര്‍ 1178, കല്യാശ്ശേരി മണ്ഡലത്തില്‍ ഭിന്നശേഷിക്കാര്‍ 299, മുതിര്‍ന്ന പൗരന്മാര്‍ 1199 പേരാണുള്ളത്.