ഉദുമ: കടലോരക്കാഴ്ചകളുടെ ദൃശ്യാവിഷ്ക്കാരമായ വിസ്മയ തീരം ഡോക്യുമെന്ററിയുടെ
ടീസർ യൂട്ട്യുബ് ചാനലിൽ റിലീസ് ചെയ്തു. ബേക്കൽ ബീച്ച് കാർണിവല്ലിലാണ് ടീസറിൻ്റെ സിഡി പള്ളിക്കര പഞ്ചായത്ത് പ്രസിഡൻ്റ് എം കുമാരൻ, ബിആർഡിസി എംഡി ഷിജിൻ പറമ്പത്തിന് നൽകി പ്രകാശനം ചെയ്തത്. ഡോക്യൂമെൻ്റ്റി നിർമാതാവും സംവിധായകനുമായ മൂസ പാലക്കുന്ന്,
കാർണ്ണിവൽ ചെയർമാനും ക്യൂ.എച്ച് ഗ്രുപ്പ് മാനേജിംഗ് ഡയറ്ടറുമായ കെ കെ അബ്‌ദുൽ ലത്തീഫ്, ബീച്ച് പാർക്ക് ഡയറക്ടർ അനസ് മുസ്തഫ എന്നിവർ സംസാരിച്ചു.
ജില്ലയിലെ ടൂറിസം മേഖലയിലെ സുന്ദരമായ കടലോരക്കാഴ്ച്ച കൾക്കൊപ്പം ചരിത്ര പ്രധാന്യമുള്ള കോട്ടകളും കൊട്ടാരങ്ങളും ദേവാലയങ്ങളും ഗ്രാമീണ കാർഷിക ഉത്സവങ്ങളും ആചാരോത്സവങ്ങളും ഗ്രാമീണ കലകളേയും ഉൾക്കൊള്ളിച്ചാണ് ഡോക്യുമെൻ്റ്റി ചിത്രീകരിച്ചത്. ബേക്കൽ ബ്ലൂ മൂൺ ക്രിയേഷന്റെ ബാനറിൽ നിർമിച്ച ഡോക്യുമെൻ്ററി ജനുവരി രണ്ടാം വാരം
റിലീസ് ചെയ്യും.