
കാഞ്ഞങ്ങാട് : പുസ്തകവണ്ടി പ്രസിദ്ധീകരിച്ച വിനു വേലാശ്വരത്തിന്റെ ‘വെയിൽരൂപങ്ങൾ’ കവിതാ സമാഹാരത്തിൻ്റെ രണ്ടാം പതിപ്പ് കവി വീരാൻകുട്ടി പ്രകാശനം ചെയ്തു. അരക്ഷിത ജീവിതാവസ്ഥയിൽ നിന്നും ഒരു ഘട്ടത്തിൽ സൗഹൃദങ്ങൾ സമ്മാനിച്ച അക്ഷരങ്ങളിലൂടെ ജീവിതം തിരിച്ച് പിടിച്ച
വിനു വേലാശ്വരം എഴുത്തിൻ്റേയും വായനയുടേയും ലോകത്ത് എത്തിപ്പെടുകയായിരുന്നു. സ്വന്തം ജീവിതാനുഭവങ്ങളെ കവിതകളാക്കി പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ രണ്ടാം പതിപ്പ് പുറത്തിറങ്ങുന്നു എന്ന പ്രത്യേകതയും ഈ കൃതിക്കുണ്ട്. ആദ്യ പതിപ്പിൻ്റെ പ്രകാശനം കാഞ്ഞങ്ങാട് പി.കെ ഭാഗ്യലക്ഷ്മിയാണ് നിർവ്വഹിച്ചത്.
സി.പി ശുഭ, നബിൻ ഒടയഞ്ചാൽ, ജയേഷ് കൊടക്കൽ, ചന്ദ്രു വെള്ളരിക്കുണ്ട്, വിനു വേലാശ്വരം എന്നിവർ സംബന്ധിച്ചു.