ചെറുവത്തൂർ: അധ്യാപകനും എഴുത്തുകാരനുമായിരുന്ന എം എസ് കുമാറിൻ്റെ സ്മരണയ്ക്കായി പാലക്കാട് അക്ഷര ജാലകം സാംസ്കാരിക കൂട്ടായ്മ ഏർപ്പെടുത്തിയ സംസ്ഥാനതല അധ്യാപക പുരസ്കാരം വിനയൻ പിലിക്കോട് ഏറ്റുവാങ്ങി. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ അധ്യാപകനാണ്. പട്ടാമ്പി ഞാങ്ങാട്ടിരിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ അവാർഡ് സമ്മർപ്പണം നിർവഹിച്ചു.ഹുസൈൻ തട്ടത്താഴത്ത് അധ്യക്ഷനായി.ഫലകം, പ്രശസ്തി പത്രം, പതിനായിരം രൂപയുടെ പുസ്തകം എന്നിവയാണ് പുരസ്കാരമായി സമ്മാനിച്ചത്.
വിദ്യാലയത്തിൽ നടപ്പിലാക്കിയ നൂതനാശയ പ്രവർത്തനങ്ങളും, പൊതു വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ ഇടപെടലുകളും കണക്കിലെടുത്താണ് അംഗീകാരം. സാംസ്കാരിക കൂട്ടായ്മ പ്രവർത്തകർ നേരിട്ടുള്ള അന്വേഷണത്തിലൂടെയാണ് പുരസ്കാരത്തിന് അർഹരായ അധ്യാപകരെ കണ്ടെത്തുന്നത്.
കൈറ്റ് വിക്ടേഴ്സ് ചാനൽ അവതാരകൻ കൂടിയാണ്.